ഞാറ്റ്യേല ശ്രീധരനെ ആദരിച്ചു

തലശ്ശേരി: ചതുർഭാഷ നിഘണ്ടു രചിച്ച ഞാറ്റ്യേല ശ്രീധരനെ വയലളം റീഡേഴ്സ് സൻെററിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ആദരിച്ചു. വി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി, കെ.കെ. ഭരതൻ, കെ.പി. സജിത്ത്കുമാർ എന്നിവർ സംസാരിച്ചു. നിഘണ്ടുവി​ൻെറ റോയൽറ്റി തുക ഒരു ലക്ഷം രൂപ സീനിയർ സിറ്റിസൺസ്‌ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ ഞാറ്റ്യേല ശ്രീധരന് കൈമാറി. എ.കെ. ചന്ദ്രൻ സ്വാഗതവും എൻ.എം. ദിലീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.