കാറും ബൈക്കും കൂട്ടിയിടിച്ച്​ പരിക്ക്​

പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡിൽ ഇരിണാവ് ജങ്​ഷനിൽ അപകടം തുടർക്കഥയാവുന്നു. ഇന്നലെ രാവിലെ 10 ഒാടെ കാറും ബൈക്കുമായി കൂട്ടിയിടിച്ച്​ മാട്ടൂലിലെ സ്​കൂട്ടർ യാത്രികക്ക് പരിക്കേറ്റു. മടക്കര ഭാഗത്തേക്ക് പോവുകയായിരുന്ന സ്​കൂട്ടർ ചെറുകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി ഇടിക്കുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് ഇതേ സ്ഥലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്​ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.