ബി.ടെക് സ്പോട്ട് അഡ്മിഷൻ

തലശ്ശേരി: എൻജിനീയറിങ് കോളജിൽ ബി.ടെക് കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ്​ കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ്​ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായ വിദ്യാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാകണം. സംവരണ വിഭാഗത്തിൽപെട്ടവർ (എസ്.സി/എസ്.ടി/ ഒ.ഇ.സി, മറ്റ് പിന്നാക്ക വിഭാഗം) സർട്ടിഫിക്കറ്റുകൾകൂടി ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.