കോവിഡ്​ രോഗികൾ കുറയുന്നു

കണ്ണൂർ: ജില്ലയിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കുറവ്​. തിങ്കളാഴ്​ച 110 പേര്‍ക്ക് മാത്രമാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ 99 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്​ രോഗം. 285 പേരാണ്​ രോഗമുക്തി നേടിയത്​. രോഗബാധിതരിൽ മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവരും എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 29265 ആയി. ഇവരില്‍ രോഗം ഭേദമായവരുടെ എണ്ണം 24928 ആയി. 135 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3904 പേര്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 17390 പേരാണ്. ഇതില്‍ 16676 പേര്‍ വീടുകളിലും 714 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 259930 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 259569 എണ്ണത്തി​ൻെറ ഫലം വന്നു. 361 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. സമ്പര്‍ക്കം കണ്ണൂര്‍ കോര്‍പറേഷന്‍ 2, കൂത്തുപറമ്പ്‌ നഗരസഭ 1, പാനൂര്‍ നഗരസഭ 5, പയ്യന്നൂര്‍ നഗരസഭ 1, ശ്രീകണ്‌ഠപുരം നഗരസഭ 1, തലശ്ശേരി നഗരസഭ 10, അഞ്ചരക്കണ്ടി 1, ആറളം 1, അഴീക്കോട്‌ 2, ചെറുതാഴം 1, ചിറ്റാരിപ്പറമ്പ്‌ 1, ധര്‍മടം 4, എരഞ്ഞോളി 1, ഏഴോം 3, കടമ്പൂര്‍ 1, കാങ്കോല്‍ ആലപ്പടമ്പ 1, കണ്ണപുരം 1, കരിവെള്ളൂര്‍-പെരളം 1, കൊളച്ചേരി 1, കോട്ടയം മലബാര്‍ 3, കൊട്ടിയൂര്‍ 2, കുന്നോത്തുപറമ്പ്‌ 3, കുറുമാത്തൂര്‍ 1, കുറ്റ്യാട്ടൂര്‍ 1, മാടായി 3, മാങ്ങാട്ടിടം 1, മൊകേരി 1, മുണ്ടേരി 1, മുഴക്കുന്ന്‌ 3, നാറാത്ത്‌ 1, ന്യൂമാഹി 7, പന്ന്യന്നൂര്‍ 5, പരിയാരം 3, പാട്യം 2, പെരളശ്ശേരി 1, പേരാവൂര്‍ 3, പിണറായി 6, തൃപ്രങ്ങോട്ടൂര്‍ 6, ഉദയഗിരി 2, വളപട്ടണം 1, വേങ്ങാട്‌ 3, കാസർകോട് 1. ഇതര സംസ്ഥാനം പയ്യന്നൂര്‍ നഗരസഭ 1, ശ്രീകണ്‌ഠപുരം നഗരസഭ 1, ചിറക്കല്‍ 1. ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ 1, ഇരിട്ടി നഗരസഭ 1, പയ്യന്നൂര്‍ നഗരസഭ 1, കൊട്ടിയൂര്‍ 1, മുണ്ടേരി 1, പത്തനംതിട്ട 1, പാലക്കാട് 1, എറണാകുളം1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.