'ജാലകങ്ങൾക്കുമപ്പുറം' ആരംഭിച്ചു

തലശ്ശേരി: കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് കോവിഡ് വിഘാതമാവാതെ അവരുടെ സർഗശേഷികളുടെ വികാസം ലക്ഷ്യമാക്കി സമഗ്ര ശിക്ഷ കേരളം സംഘടിപ്പിക്കുന്ന വ്യത്യസ്​ത പരിപാടികൾ ശ്രദ്ധേയമാകുന്നു. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ സർഗശേഷി വികാസത്തിനായി ആവിഷ്​കരിച്ച പദ്ധതിയാണ് 'ജാലകങ്ങൾക്കുമപ്പുറം'. കേരളത്തിലെ വ്യത്യസ്​ത ജില്ലകളിലെ രണ്ട് ബി.ആർ.സികളിലെ കുട്ടികളുടെ ഓൺലൈൻ കലാപ്രകടനങ്ങളാണ് ഈ ട്വിന്നിങ് പ്രോഗ്രാം വഴി സംഘടിപ്പിക്കുന്നത്. തലശ്ശേരി നോർത്ത് ബി.ആർ.സിയും പൊന്നാനി യു.ആർ.സിയും ചേർന്ന്​ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ ദേവരാജൻ മാസ്​റ്റർ നിർവഹിച്ചു. സി. ജലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. മധു, പി.കെ. ഗിരിജ, തലശ്ശേരി നോർത്ത് എ.ഇ.ഒ െക. രഞ്ജിത്ത് കുമാർ, പൊന്നാനി എ.ഇ.ഒ പി. സുനിജ, രേവമ്മ ദാസ്, എൻ. സുമന, വി.കെ. പ്രശാന്ത്, കെ. ഷീജിത്ത് എന്നിവർ സംസാരിച്ചു. ടി.വി. ഹരിയാനന്ദ കുമാർ സ്വാഗതവും അജിത്ത് ലൂക്ക് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. അടുത്ത പരിപാടി നവംബർ 18ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.