ജില്ലയിൽ നിരോധനാജ്ഞ അവസാനിച്ചു

കോവിഡ്​ നിയന്ത്രണങ്ങൾ തുടരും കണ്ണൂർ: കഴിഞ്ഞ ഒന്നരമാസമായി ജില്ലയിൽ നിലനിന്ന നിരോധനാജ്ഞ ഞായറാഴ്​ച അർധരാത്രിയോടെ അവസാനിച്ചു. കോവിഡ്​ വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ ​െഎ.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതി​ൻെറ ഭാഗമായിരുന്നു ജില്ലയിലും നടപ്പാക്കിയത്​. സർക്കാറിനെതിരെ വിവിധ പ്രതിപക്ഷ സംഘടനകൾ സമരം നടത്തിവന്നതും ഇതിന്​ പ്രേരകമായിരുന്നു. ഒക്​ടോബർ 31 വരെയായിരുന്നു ആദ്യം നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്​. കാലാവധി കഴിഞ്ഞ അന്ന്​ അർധരാത്രി മുതൽ 15 ദിവസത്തേക്കായിരുന്നു വീണ്ടും ഏർപ്പെടുത്തിയത്​. തെരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിലാണ്​ നിരോധനാജ്ഞ നീട്ടാത്തത്​. എന്നാൽ, കോവിഡ്​ നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും ജനങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.