ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രക്കാരനെ കുറിച്ച് സൂചന

തളിപ്പറമ്പ്​: പെട്രോൾ പമ്പുകളിൽനിന്ന്​ ലഭിച്ചതായി പൊലീസ്. തളിപ്പറമ്പ്​ എസ്.ഐ പി.സി. സഞ്ജയ്‌ കുമാറി​ൻെറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഏതു നിമിഷവും പ്രതിയെ പിടികൂടുമെന്ന്​ പൊലീസ്​ അറിയിച്ചു. ആഴ്ചകൾക്കിടയിൽ രണ്ടു തവണയാണ് പറശ്ശിനിക്കടവിലെയും കോൾമൊട്ടയിലെയും പമ്പുകളിൽനിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ ബൈക്കുമായി യുവാവ് മുങ്ങിയത്. തളിപ്പറമ്പ് മന്നയിലെ ഹെൽമറ്റ്‌ ഷോപ്പിൽനിന്ന്​ ഹെൽമറ്റുമായി മുങ്ങിയതും ഇയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഫോർ രജിസ്ട്രേഷൻ സ്​റ്റിക്കറുള്ള കറുപ്പും മഞ്ഞയും നിറത്തിലുള്ള പൾസർ ബൈക്കുമായാണ് മൂന്ന് സംഭവങ്ങളിലും യുവാവ് എത്തിയത്. ഒക്ടോബർ 24ന് മന്നയിലെ വീ ഹെൽപ് ഹെൽമറ്റ് ഷോപ്പിൽ നിന്നും 1800 രൂപ വിലയുള്ള ഹെൽമറ്റ് എടുത്ത് ബൈക്കിൽ ഇരുന്ന് ഫോട്ടോ എടുപ്പിച്ചശേഷം ഉടമയെ കബളിപ്പിച്ച് മുങ്ങിയതാണ്​ സംഭവത്തി​ൻെറ തുടക്കം. അതിനു ശേഷമാണു പറശ്ശിനിക്കടവിലെയും കോൾമൊട്ടയിലെയും പെട്രോൾ പമ്പിൽനിന്ന്​ ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങിയത്​. പെട്രോൾ പമ്പുകളിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്നും മന്നയിലെ ഷോപ് ഉടമ എടുത്ത ഫോട്ടോയിലും ഇതേ യുവാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിതി​ൻെറ അടിസ്ഥാനത്തിൽ പൾസർ ബൈക്കുകൾ വെച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.