കേളകം കോൺഗ്രസ് സ്ഥാനാർഥികൾ

കേളകം: കേളകം പഞ്ചായത്ത്​ കോൺഗ്രസ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫിലെ ഘടകകക്ഷികൾക്ക് സീറ്റ് നൽകാതെ ഏകപക്ഷീയമായാണ് കോൺഗ്രസ് നടപടിയെന്ന് ഘടകകക്ഷി നേതാക്കൾ അറിയിച്ചു. പതിവായി ലീഗിന് നൽകിയിരുന്ന ആറാം വാർഡ് നൽകാത്തതിൽ ലീഗ് നേതാക്കളിൽ പ്രതിഷേധമുണ്ട്. സീറ്റ് നിഷേധിച്ചാൽ കുടുതൽ സീറ്റുകളിൽ മുസ്​ലിം ലീഗ് സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് നീക്കം. എന്നാൽ, തർക്കമുള്ള ചില വാർഡുകൾ ഒഴിച്ചിട്ടാണ് പ്രഖ്യാപനം നടത്തിയതെന്നും ആറാം വാർഡിൽ ലീഗുമായി തർക്കമുണ്ടെന്നും 10ാം വാർഡിൽ ഒന്നിലധികം പേരുകൾ വന്നതിനാലും ഈ സീറ്റുകളിൽ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ഒന്നാം വാർഡിൽ ജൂലി ബോബി തടത്തേൽ, രണ്ട്: ബിന്ദു സെബാസ്​റ്റ്യൻ മയിലാടുംപാറ, മൂന്ന്: ബിനു എടാൻ, നാല്: ജോയി വേളുപുഴയ്ക്കൽ, അഞ്ച്: ബിന്ദു ജിജി മുതുകാട്ടിൽ (കേരള കോൺഗ്രസ് ജോസഫ് വിഭാഗം), ഏഴ്: ജോർജ് ജോസഫ് കാക്കനാട്ട്, എട്ട്: ആൻസി തിരുമനശ്ശേരി, ഒമ്പത്: ഷിജി സുരേന്ദ്രൻ വടക്കയിൽ,11: പി.വി സുരേന്ദ്രൻ പുതുപ്പറമ്പിൽ, 12: ജോണി പാമ്പാടിയിൽ,13: സുനിത രാജു വാത്യാട്ട്‌. ഇതിൽ അഞ്ചാം വാർഡ് ഒഴികെ കോൺഗ്രസ് സ്ഥാനാർഥികളാണ്. പത്താം വാർഡിൽ ജനറൽ സീറ്റ്​ മത്സരത്തിനായി ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തിയതാണ് സ്ഥാനാർഥി നിർണയം കീറാമുട്ടിയായത്. ഇതിനിടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽ.ഡി.എഫ് പ്രചാരണത്തിൽ മുൻതൂക്കം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.