ചെറുപുഴയിൽ ബലാബലം

തെരഞ്ഞെടുപ്പ്​ ഇത്തവണ ഇടതു, വലതു മുന്നണികൾക്ക് കടുത്ത പരീക്ഷണമാണ് ചെറുപുഴ പഞ്ചായത്തിൽ. യു.ഡി.എഫിലെ പ്രബല കക്ഷിയായ കേരള കോൺഗ്രസിലെ മാണി വിഭാഗം ഇടതുമുന്നണിയിൽ എത്തിയതി​ൻെറ നേട്ടത്തിൽ ഭരണം പിടിക്കാനുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി. അതേസമയം, ഭരണം നിലനിർത്താനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ് യു.ഡി.എഫ് ക്യാമ്പ്. പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ കഴിഞ്ഞ തവണ 11 സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ഇതിൽ രണ്ട്​ സീറ്റ് കേരള കോൺഗ്രസി​​േൻറതായിരുന്നു. ഇടക്കാലത്ത് കെ.എം. മാണി യു.ഡി.എഫ് വിട്ടപ്പോൾ ചെറുപുഴയിലും കോൺഗ്രസിന് പഞ്ചായത്ത് ഭരണം നഷ്​ടമായി. മാത്രമല്ല ഇടതു പിന്തുണയോടെ ഒരു വർഷം കേരള കോൺഗ്രസിലെ കൊച്ചുറാണി ജോർജ് പ്രസിഡൻറാകുകയും ചെയ്തു. വീണ്ടും കേരള കോൺഗ്രസ്​ യു.ഡി.എഫിൽ തിരിച്ചെത്തിയപ്പോൾ കോൺഗ്രസ് വീണ്ടും ഭരണം പിടിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് രണ്ടു വിഭാഗമായപ്പോൾ പ്രബല കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലെത്തി. അഞ്ച്​ സീറ്റുകളാണ് മത്സരിക്കാൻ ഇടതുമുന്നണിയിൽ അവർക്ക് കിട്ടിയത്. ജോസഫ് പക്ഷത്തിന് യു.ഡി.എഫിൽ ഒരു പഞ്ചായത്തു വാർഡും ഒരു ബ്ലോക്ക് ഡിവിഷനും ലഭിച്ചപ്പോഴാണ് മാണി വിഭാഗത്തിന് എൽ.ഡി.എഫിൽ ഭേദപ്പെട്ട സ്വീകരണം ലഭിച്ചത്. യു.ഡി.എഫിൽ ലീഗിന് രണ്ട്​ സീറ്റ് നൽകേണ്ടിയും വന്നു. ഇത്തവണ മുന്നണി ബന്ധങ്ങളിലെ മാറ്റം ആരെ തുണക്കുമെന്നു കാത്തിരിക്കുകയാണ് രാഷ്​ട്രീയ നേതൃത്വം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.