മുഖ്യ​െൻറ സ്വന്തം തട്ടകമായ ധർമടം

ധർമടം പഞ്ചായത്ത് 1950ൽ ആണ് ഔദ്യോഗികമായി രൂപംകൊണ്ടത്. മുഖ്യമന്ത്രി പിണറായി വിജയ​ൻെറ വീട് ഉൾപ്പെടുന്ന പഞ്ചായത്ത് എന്നൊരു പ്രത്യേകതയും ധർമടത്തിനുണ്ട്. പേരിന് പ്രതിപക്ഷമുണ്ടെങ്കിലും രൂപവത്​കരണ കാലം മുതൽ ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. സി.പി. ബേബി സരോജ പ്രസിഡൻറും പൊലപ്പാടി രമേശൻ വൈസ് പ്രസിഡൻറുമായുളള ഭരണസമിതിയിൽ ഇടതുമുന്നണിക്ക് 12 സീറ്റുണ്ട്. ആകെയുളള 18 വാർഡുകളിൽ ലീഗിനും കോൺഗ്രസിനും ബി.ജെ.പിക്കും രണ്ടു വീതം സീറ്റുകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലമായതിനാൽ അദ്ദഹത്തി​ൻെറ ഇടപെടലുകൾ പഞ്ചായത്തി‍ൻെറ വികസനത്തിന്​ ഗുണകരമായ മാറ്റമുണ്ടാക്കിയെന്ന അവകാശവാദവുമായാണ്​ എൽ.ഡി.എഫ്​ ഇൗ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച്​ പ്രചാരണരംഗത്തടക്കം എൽ.ഡി.എഫ്​ മുന്നിലാണ്​. യു.ഡി.എഫ്​ സ്ഥാനർഥിപ്പട്ടിക അന്തിമമായിട്ടില്ല. ന്യൂമാഹി നിലനിർത്താൻ എൽ.ഡി.എഫ്​; തിരിച്ചുപിടിക്കാൻ യു.ഡി.എഫ്​ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് അംഗബലവുമായി ഭരണസമിതിയിലെത്തി നിരവധി പദ്ധതികൾ നടപ്പാക്കിയതി​ൻെറ ആത്മവിശ്വാസത്തിലാണ് ന്യൂമാഹിയിൽ ഭരണകക്ഷിയായ എൽ.ഡി.എഫ്‌ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. എന്നാൽ, മാറിയ രാഷ്​ട്രീയ സാഹചര്യവും പഞ്ചായത്തിലെ വികസനമുരടിപ്പും തങ്ങളെ വിജയിപ്പിക്കുമെന്നാണ് യു.ഡി.എഫ് പാളയത്തിലെ പ്രതീക്ഷ. 13 വാർഡിൽ ഒമ്പത്​ എൽ.ഡി.എഫിനും നാല്​ സീറ്റ്​ യു.ഡി.എഫിനുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ. ഭരണം തിരിച്ചുപിടിക്കാൻ ഇത്തവണ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കിയാണ്​ യു.ഡി.എഫ്​ കളത്തിലിറങ്ങുന്നത്​. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ്​ വാർഡുകളിൽ മത്സരിച്ച വെൽഫെയർ പാർട്ടി മൂന്നിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതി​ൻെറ ആത്​മവിശ്വാസത്തിൽ രണ്ട്​ വാർഡുകളിൽ​ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ ഇത്തവണ ജനസമ്മിതി തേടുന്നത്​. 10ാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയും എട്ടാം വാർഡിൽ വെൽഫെയർ പാർട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയുമാണ്​ മത്സരരംഗത്തുള്ളത്​. സ്ഥാനാർഥി നിർണയം നേരത്തേ പൂർത്തിയാക്കിയ എൽ.ഡി.എഫ്​ യുവനിരകളെ കൂടുതൽ മുൻനിർത്തിയാണ്​ മത്സരത്തെ നേരിടുന്നത്​. കഴിഞ്ഞതവണ യു.ഡി.എഫിന്​​ ലഭിച്ച മൂന്ന്​ സീറ്റും മുസ്​ലിം ലീഗ്​ സ്ഥാനാർഥികളുടെ വിജയത്തിലൂടെയായിരുന്നു. ഒരു സീറ്റ്​ കോൺഗ്രസിനും ലഭിച്ചു.ആകെയുള്ള വോട്ടർമാർ 12,567.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.