കേസരി നായനാര്‍ അനുസ്​മരണം

പയ്യന്നൂർ: മലയാളത്തിലെ ആദ്യ ചെറുകഥാകൃത്ത് കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെ അനുസ്​മരിച്ചു. പാണപ്പുഴയിലെ തറവാട്ടുപറമ്പിലെ സ്​മൃതിമണ്ഡപത്തിലാണ് 106ാം ചരമവാര്‍ഷിക ദിനാചരണം നടന്നത്. പയ്യന്നൂര്‍ മലയാളഭാഷ പാഠശാലയും വേങ്ങയിൽ തറവാടും ചേര്‍ന്നാണ് സ്​മൃതിസംഗമം നടത്തിയത്. വേങ്ങയിൽ തറവാട്ടംഗം ഇന്ദിര നിലവിളക്ക് തെളിച്ചു. പാഠശാല ഡയറക്​ടര്‍ ടി.പി. ഭാസ്‌കര പൊതുവാൾ അനുസ്​മരണ പ്രഭാഷണം നടത്തി. ടി.ടി. ലക്ഷ്​മണൻ, റഫീഖ് പാണപ്പുഴ, എൻ.വി. ഗംഗാധരൻ, പ്രഭാകരൻ പനയന്തട്ട, ജയരാജ് മാതമംഗലം, പ്രീത രമേശൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.