മലയോര മേഖലയിൽ സർവിസ്​ പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി

പാൽചുരം വഴി 31 ബസുകൾക്കു പകരം അഞ്ചിൽ താഴെ ബസുകൾ മാത്രമാണ്​ ലോക്ഡൗണിനു ശേഷം ഒാടിയിരുന്നത്​ കേളകം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മലയോര മേഖലയിൽ കെ.എസ്.ആർ.ടി.സി നിർത്തിവെച്ച ബസ് സർവിസുകൾ പുനരാരംഭിക്കുന്നു. തിങ്കളാഴ്​ച മുതൽ പയ്യന്നൂർ-സുൽത്താൻ ബത്തേരി സർവിസ് പുനരാരംഭിക്കും. നേരത്തേ ഓടിയിരുന്ന അതേ സമയത്തുതന്നെയാണ് സർവിസ് ആരംഭിക്കുന്നത്. മാനന്തവാടി ഡിപ്പോയിൽനിന്നുള്ള മാനന്തവാടി-ബളാൽ സർവിസും തിങ്കളാഴ്​ച മുതൽ പുനരാരംഭിക്കുമെന്ന് ഡിപ്പോ അറിയിച്ചു. ഈ സർവിസി​ൻെറ സമയക്രമത്തിലും മാറ്റമുണ്ടാവില്ല. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന പാൽചുരം റോഡുവഴി സർവിസുകൾ പുനരാരംഭിക്കുന്നത് മലയോരത്തുനിന്ന്​ വയനാടി​ൻെറ വിവിധ ഭാഗങ്ങളിൽ പോയി ജോലി ചെയ്യുന്നവർക്ക് ഗുണകരമാണ്. പയ്യന്നൂർ-ബത്തേരി സർവിസ് തുടങ്ങുന്നതോടെ മാനന്തവാടിയിലെ വിവിധ ഓഫിസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും എറെ പ്രയോജനകരമാകും. പാൽചുരം വഴി 31 ബസുകൾ നേരത്തേ സർവിസ് നടത്തിയിരുന്ന സ്ഥാനത്ത് അഞ്ചിൽ താഴെ ബസുകൾ മാത്രമായിരുന്നു ലോക്ഡൗണിനു ശേഷം സർവിസ് പുനരാരംഭിച്ചത്. ഇത് മലയോര മേഖലയിലെ യാത്രക്കാർക്ക്​ വലിയ ദുരിതമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.