എ.കെ. മുസ്തഫയുടെ സ്മരണക്ക് ആംബുലൻസ്

എ.കെ. മുസ്തഫയുടെ സ്മരണക്ക് ആംബുലൻസ് തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ഗ്രീൻ വിങ്സ് ചാരിറ്റബ്​ൾ സൊസൈറ്റിയുടെ രണ്ടാമത് ആംബുലൻസ് തിങ്കളാഴ്ച സർവിസ് ആരംഭിക്കും. സംഘടനയുടെ സ്ഥാപക പ്രസിഡൻറ് പരേതനായ എ.കെ. മുസ്തഫയുടെ ഓർമ നിലനിർത്താൻ അദ്ദേഹത്തി​ൻെറ പേരിലാണ് ആംബുലൻസ് സേവനം ലഭ്യമാക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാവപ്പെട്ടവർക്കും നിരാശ്രയർക്കും സൗജന്യമായാണ് ആംബുലൻസ് സേവനം ലഭ്യമാക്കുക. മറ്റുള്ളവരിൽനിന്ന്​ കുറഞ്ഞ വാടക വാങ്ങാനാണ് തീരുമാനം. തിങ്കളാഴ്ച വൈകീട്ട് നാലിന് പഴയ ബസ്​ സ്​റ്റാൻഡ്​ പരിസരത്ത് നടക്കുന്ന ചടങ്ങിൽ കെ. മുരളീധരൻ എം.പി ആംബുലൻസ് പൊതുജനങ്ങൾക്കായി സമർപ്പിക്കും. പാണക്കാട് മുഈനലി തങ്ങൾ മുഖ്യാതിഥിയാവും. വാർത്തസമ്മേളനത്തിൽ നൗഷാദ് കായ്യത്ത്, റഷീദ് കരിയാടൻ, നൂർ മുഹമ്മദ് കതിരൂർ, നൗഷാദ് പൊന്നകം, സമാൻ കതിരൂർ, ബഷീർ ടേസ്​റ്റി, വി. സിറാജ്, മുല്ലക്കോയ, ടി.പി. നൗഷാദ്, ഹനീഫ, റഹീസ് എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.