വിവരാവകാശ ചോദ്യത്തിന് തെറ്റായ മറുപടി: പിഴയടക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി

വിവരാവകാശ ചോദ്യത്തിന് തെറ്റായ മറുപടി: പിഴയടക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി തലശ്ശേരി: വിവരാവകാശ അപേക്ഷക്ക് തെറ്റായ വിവരം മറുപടിയായി നൽകിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ധർമടം പഞ്ചായത്ത് മുൻ സെക്രട്ടറി വി. പുഷ്പഹാസൻ പിഴയടച്ചില്ലെന്ന് ആക്ഷേപം. ഇയാളുടെ സ്ഥാവരജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് പിഴസംഖ്യ 5000 രൂപ വസൂലാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ അണ്ടലൂരിലെ വള്ളുമ്മൽ വീട്ടിൽ എൻ. റിജു സർക്കാറിനെ സമീപിച്ചു. വിഷയം വിവരാവകാശ കമീഷ​ൻെറ ശ്രദ്ധയിൽപെടുത്താമെന്നും ഇക്കാര്യത്തിൽ കമീഷനിൽ നിന്നും സർക്കാറിന് നിർദേശം ലഭിക്കുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും െഡപ്യൂട്ടി സെക്രട്ടറി ബി. ഷീബ പരാതിക്കാരനെ അറിയിച്ചു. ധർമടം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ പണിയുന്ന ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ട് റിജു നൽകിയ അപേക്ഷക്ക്​ മറുപടിയായി തെറ്റായ വിവരം നൽകിയതിനാണ് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനായ പുഷ്പഹാസനെ മുഖ്യവിവരാവകാശ കമീഷണർ വിൻസൻറ് എം. പോൾ 2019 ഏപ്രിലിൽ ശിക്ഷിച്ചത്. പിഴ സർക്കാർ ട്രഷറിയിൽ അടപ്പിച്ച് വിവരം കമീഷൻ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നും ശിക്ഷാവ്യവസ്ഥ ഉണ്ടായിരുന്നു. ശിക്ഷയിൽ നിന്ന്​ തന്നെ ഒഴിവാക്കണമെന്ന് പുഷ്പഹാസൻ മുഖ്യ വിവരാവകാശ കമീഷണറോട് അപേക്ഷിച്ചുവെങ്കിലും നിയമപ്രകാരം നിർവാഹമില്ലെന്നായിരുന്നു ലഭിച്ച മറുപടി. പിഴ അടക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ സർക്കാറിനെ സമീപിച്ചത്. പുഷ്പഹാസൻ സർവിസിൽ നിന്ന്​ വിരമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.