വെയ്​ക്​ വിദ്യാഭ്യാസ അവാർഡ്​ നൽകി

വെയ്​ക്​ വിദ്യാഭ്യാസ അവാർഡ്​ നൽകി കണ്ണൂർ: വെൽഫെയർ അസോസിയേഷൻ കണ്ണൂർ ഡിസ്​ട്രിക്​ട്​ എക്​സ്​പാറ്റ്​ (​വെയ്​ക്​) മെംബർമാരുടെ മക്കളിൽ മികച്ച വിജയം നേടിയവർക്ക്​ അവാർഡ്​ നൽകി. ചടങ്ങിൽ മുതിർന്ന അംഗം ആർ.വി. വേണുഗോപാലിനെ ആദരിച്ചു. ബാലചന്ദ്രൻ കീഴോത്ത്​ ഉദ്​ഘാടനം ചെയ്​തു. വെയ്​ക്​ പ്രസിഡൻറ്​ വി.പി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ആസ്​റ്റർ മിംസ്​ ക്ലസ്​റ്റർ സി.ഇ.ഒ ഫർഹാൻ യാസീൻ, റിട്ട. എ.എസ്​.പി നിസാർ എന്നിവർ അവാർഡ്​ വിതരണം നിർവഹിച്ചു. വെയ്​ക്​ മുൻ പ്രസിഡൻറ്​ അബ്​ദുൽ ഖാദർ പനക്കാട്ട്​, ​ൈവസ്​ പ്രസിഡൻറ്​ ശശിധരൻ, സി. ജയചന്ദ്രൻ, ഹംസ, പി.പി. പ്രകാശൻ എന്നിവർ സംസാരിച്ചു. അബ്​ദുൽ സലാം കണ്ണാടിപ്പറമ്പ്​ സ്വാഗതവും സഹീർ പാലക്കോടൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.