കെ.കെ.എം.എ സ്നേഹാദരം

കെ.കെ.എം.എ സ്നേഹാദരംPYR snehadharavu അബ്​ദുൽ ഫത്താഹ് തയ്യിലിന് ഉപഹാരം നൽകുന്നുപയ്യന്നൂർ: പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേക്ക് തിരിക്കുന്ന കുവൈത്ത്​ കേരള മുസ്​ലിം അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റി രക്ഷാധികാരി അബ്​ദുൽ ഫത്താഹ് തയ്യിലിന് സ്നേഹാദരവ് സംഘടിപ്പിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഏരിയ കമ്മിറ്റി പ്രസിഡൻറ്​ കെ.പി. അബ്​ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര നേതാക്കളായ എ.പി. അബ്​ദുൽ സലാം, ഇബ്രാഹിം കുന്നിൽ, സുബൈർ കുരിക്കൾ എന്നിവർ സംസാരിച്ചു. കെ.കെ.എം.എ പയ്യന്നൂർ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ.പി. സാജിദ് സ്വാഗതവും പി.എം. ശരീഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.