പായം: രക്തസാക്ഷി സ്മരണയുറങ്ങുന്ന നാട്

പായം: രക്തസാക്ഷി സ്മരണയുറങ്ങുന്ന നാട്പഞ്ചായത്തിലൂടെഇരിട്ടി: രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന മണ്ണാണ് പായം ഗ്രാമ പഞ്ചായത്തി​ൻെറത്. മികച്ച പ്രവർത്തനത്തിനുള്ള ദേശീയ അവാർഡ്, സംസ്ഥാന സർക്കാറി​ൻെറ ക്ഷോണി രത്‌നം പുരസ്‌കാരം, ജില്ല ജൈവ മണ്ഡൽ പുരസ്‌കാരം എന്നിവ നേടി ദേശീയ ശ്രദ്ധയാകർഷിച്ച പഞ്ചായത്താണ് പായം. പഞ്ചായത്ത്‌ നിലവിൽ വന്നതിനുശേഷം ഇടതിനോടൊപ്പം മാത്രം നിന്ന ചരിത്രമേയുള്ളൂവെങ്കിലും ഒരു തവണ യു.ഡി.എഫിന് ഭരിക്കാൻ അവസരം ലഭിച്ചിരുന്നു. വികസനരംഗത്തു ജനപിന്തുണയോടെ ഒട്ടേറെ മാനങ്ങൾ കൈവരിച്ച പഞ്ചായത്ത്‌ എന്ന ഖ്യാതി നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ആകെയുള്ള 18 വാർഡുകളിൽ എൽ.ഡി.എഫിന് 15 ഉം (സി.പി.എം 14, സി.പി.ഐ 1) യു.ഡി.എഫിന് മൂന്നും (ലീഗ് 1, കോൺഗ്രസ്‌ 1, കേരള കോൺഗ്രസ്‌ (എം )1) ആണുള്ളത്. എൻ. അശോകനാണ് പഞ്ചായത്ത്‌ പ്രസിഡൻറ്​. .............................................................................................................................................മുഴക്കുന്നിലും ഇടത് ചരിത്രംപുഴയും പുഴയോര ജൈവ സമ്പത്തും സംരക്ഷിക്കുന്നതിനായി പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കിയ പഞ്ചായത്താണ് മുഴക്കുന്ന്. ചുവപ്പണിഞ്ഞ ഈ പഞ്ചായത്ത്‌ എൽ.ഡി.എഫിനോടൊപ്പം ആണെങ്കിലും വർഷങ്ങൾക്കുമുമ്പ് ഒരു തവണ യു.ഡി.എഫിന് അനുകൂലമായിട്ടുണ്ട്. പിന്നീടൊരിക്കലും ഭരണം കൈയ്യാളാൻ യു.ഡി.എഫിന് അവസരം ലഭിച്ചിരുന്നില്ല. കർഷകരും കർഷക തൊഴിലാളികളും ഏറെയുള്ള പഞ്ചായത്താണിത്. കുടിയേറ്റക്കാരും തിങ്ങിപ്പാർക്കുന്നു. 152 ഏക്കർ പുഴ പുറമ്പോക്ക് ഭൂമി സ്വന്തമായുള്ള ജില്ലയിലെ ഏക പഞ്ചായത്താണ് മുഴക്കുന്ന്. ആകെയുള്ള 15 വാർഡിൽ എൽ.ഡി.എഫിന് ഏഴും (സി.പി.എം അഞ്ച്​, സി.പി.ഐ രണ്ട്​) യു.ഡി.എഫിന് ആറും (കോൺഗ്രസ്‌ മൂന്ന്​, ലീഗ് മൂന്ന്​) ബി.ജെ.പിക്ക് രണ്ടും സീറ്റുകളാണുള്ളത്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ എൽ.ഡി.എഫ് തന്നെ അധികാരത്തിലേറാനാണ് സാധ്യത. ബാബു ജോസഫാണ് പഞ്ചായത്ത്‌ പ്രസിഡൻറ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.