കനത്ത മഴ: ഇരിട്ടി ടൗണിൽ വെള്ളം കയറി

കനത്ത മഴ: ഇരിട്ടി ടൗണിൽ വെള്ളം കയറി iritty Vellam വെള്ളിയാഴ്​ച പെയ്ത കനത്ത മഴയിൽ ഇരിട്ടി ടൗണിൽ വെള്ളം കയറിയപ്പോൾഇരിട്ടി: വെള്ളിയാഴ്​ച വൈകീട്ട് തിമിർത്തു പെയ്ത തുലാമഴയിൽ ഇരിട്ടി ടൗണിലെ കടകളിലും റോഡിലും വെള്ളം കയറി. വെള്ളം ഓവുചാലിലൂടെ ഒഴുകിപ്പോവാത്തതിനെ തുടർന്ന് റോഡിൽ കെട്ടിക്കിടന്നതോടെയാണ് ടൗണിൽ വെള്ളം കയറിയത്. ഇരിട്ടി പഴയ ബസ് സ്​റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങളിലും ഓട്ടോ സ്​റ്റാൻഡിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്തും വെള്ളംകയറി. പഴയ പി.ടി. ചാക്കോ ആശുപത്രിക്ക് സമീപമുള്ള റോഡിലും വെള്ളം കയറിയതോടെ ടൗണിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഓവുചാൽ നിർമാണത്തിലെ അപാകതയാണ് വെള്ളം ഒഴുകിപ്പോകാതെ ടൗണിൽ കെട്ടിക്കിടക്കാൻ കാരണമെന്നാണ് ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.