സ്വര്‍ണവും പണവും കവർന്നു

സ്വര്‍ണവും പണവും കവർന്നുവളപട്ടണം: വളപട്ടണത്ത് വീടി​ൻെറ വാതിൽ കുത്തിത്തുറന്ന് കവർച്ച. വ്യാഴാഴ്ച പുലർച്ച മായിച്ചാൻ കുന്ന് സ്വദേശി ഷാർബ മൻസിലിൽ സൈനബയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടി​ൻെറ രണ്ടാം നിലയിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്​ടാവ് വീടിനകത്തേക്ക് കയറിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്നു പവൻ സ്വർണവും 1.40 ലക്ഷം രൂപയും നഷ്​ടപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.