വിദ്യാർഥിയുടെ ജീവനെടുത്തത്​ പുഴക്കടവിലെ കുഴികളും പാറക്കെട്ടുകളും

വിദ്യാർഥിയുടെ ജീവനെടുത്തത്​ പുഴക്കടവിലെ കുഴികളും പാറക്കെട്ടുകളും ഇരിക്കൂർ: കഴിഞ്ഞദിവസം സ്കൂൾ വിദ്യാർഥിയുടെ ജീവനെടുത്തത്​ കൂരാരി പുഴക്കടവിൽ കാലങ്ങളായി പഞ്ചായത്തി​ൻെറയും റവന്യൂ വകുപ്പി​ൻെറയും നേതൃത്വത്തിൽ മണൽഖനനം നടത്തിയത്​ മൂലമുണ്ടായ കുഴികൾ. മണലെടുത്ത കുഴികളിൽപ്പെട്ടാൽ രക്ഷപ്പെടുക പ്രയാസമാണ്​. മണലെടുത്തയുടൻ കുഴികൾ നികത്തണമെന്നാണ്​ സർക്കാർ നിർദേശം. എന്നാൽ, വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇത്​ നടപ്പാകാത്തതാണ് ഒരു പിഞ്ചുജീവൻ കൂടി നഷ്​ടപ്പെടാനിടയാക്കിയത്. വളപട്ടണം പുഴയുടെ ഇരിട്ടി മുതൽ പാവന്നൂർകടവ് പാലം വരെ നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുഴികളുണ്ട്. അഞ്ചും പത്തും മീറ്റർ ആഴമുള്ളതാണ്​ കുഴികൾ. ഇത്തരം മരണക്കുഴികൾ നികത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ്​ നാട്ടുകാർ ആവശ്യപ്പെടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.