വാറ്റുകേന്ദ്രം തകർത്തു

വാറ്റുകേന്ദ്രം തകർത്തു പടം:ALKD_vaat kendram പാറെമൊട്ടയിൽ കണ്ടെത്തിയ വാറ്റുകേന്ദ്രം ആലക്കോട് എക്സൈസ് സംഘം നശിപ്പിക്കുന്നുആലക്കോട്: പാറെമൊട്ടയിൽ പ്രവർത്തിച്ചിരുന്ന വൻ വാറ്റുകേന്ദ്രം ആലക്കോട് എക്‌സൈസ് പ്രിവൻറിവ് ഓഫിസർ കെ.ജി. മുരളിദാസി​ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തകർത്തു. കൈപ്പൻകുഴി തോട്ടിലെ പാറക്കെട്ടുകൾക്കിടയിൽ വാറ്റാൻ സൂക്ഷിച്ച 250 ലിറ്ററോളം വാഷ്​ നശിപ്പിച്ചു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്​. പ്രിവൻറിവ് ഓഫിസർ പ്രകാശൻ ആലക്കൽ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ ടി.ആർ. രാജേഷ്, സി.ഇ.ഒമാരായ ടി.വി. മധു, എം. സുരേന്ദ്രൻ, ഡ്രൈവർ ജോജൻ എന്നിവർ റെയ്​ഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.