കണ്ണൂർ കോർപറേഷൻ: എൽ.ഡി.എഫ്​ കമ്മിറ്റിയായി

കണ്ണൂർ: കണ്ണൂർ കോർപറേഷൻ എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ കമ്മിറ്റി രൂപവത്​കരിച്ചു. സി.പി.​എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ കൺവെൻഷൻ ഉദ്​ഘാടനം ചെയ്​തു. അഴിമതിക്കെതിരെയല്ല, അഴിമതി നടത്താനാണ്​ കോൺഗ്രസുകാർ വോട്ട്​ ചോദിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. മികച്ച സ്ഥാനാർഥികളെയാണ്​ എൽ.ഡി.എഫ്​ രംഗത്തിറക്കിയത്​. കണ്ണൂർ നഗരത്തി​ൻെറ സമഗ്ര വികസനത്തിനായി ജനങ്ങൾ എൽ.ഡി.എഫ്​ പ്രതിനിധികളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.​െഎ നേതാവ്​ സി.പി. സന്തോഷ്​ കുമാർ അധ്യക്ഷതവഹിച്ചു. സി.പി.​െഎ ജില്ല സെക്രട്ടറി പി. സന്തോഷ്​ കുമാർ, കെ.പി. പ്രശാന്ത്​ (എൽ.ജെ.ഡി), യു. ബാബു ഗോപിനാഥ്​ (കോൺഗ്രസ്-എസ്​), സി.എച്ച്​. പ്രഭാകരൻ (എൻ.സി.പി), അസ്​ലം പിലാക്കുന്ന്​​ (​െഎ.എൻ.എൽ) എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ്​ കോർപറേഷൻ കമ്മിറ്റി കൺവീനർ എൻ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.പി. പ്രശാന്ത്​ (പ്രസി.), ഇ.പി. ലത, എം. അനിൽകുമാർ, കെ. ബാലകൃഷ്​ണൻ, നിതിൻ ചന്ദ്രൻ, സി.വി. നരേന്ദ്രൻ, ഷാജി പടിഞ്ഞാറെക്കണ്ടി, പി.കെ. മൂസ്​, ഡോ.കെ.പി. ബാലകൃഷ്​ണ പൊതുവാൾ, റിട്ട. ജഡ്​ജി എം. നിസാർ (വൈസ്​.പ്രസി.), എൻ. ചന്ദ്രൻ (സെക്ര.), കെ.പി. സുധാകരൻ, എം. ഷാജർ, എം.പി. അരവിന്ദാക്ഷൻ, വി. രഘൂത്തമൻ, എം.വി. സജേഷ്​, കെ.എം. രാജീവൻ, സുബൈർ കക്കാട്​, ഡോ. ജോസഫ്​ തോമസ്​ (ജോ.സെക്ര.) photo sandeep wed. (sp 02)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.