കൊട്ടിയൂര്‍ പഞ്ചായത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി

കൊട്ടിയൂര്‍ പഞ്ചായത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി കൊട്ടിയൂർ: കൊട്ടിയൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. ആകെയുള്ള 14 സീറ്റില്‍ 10 സീറ്റില്‍ സി.പി.എമ്മും രണ്ടു സീറ്റില്‍ സി.പി.ഐയും രണ്ടു സീറ്റില്‍ കേരളകോണ്‍ഗ്രസും മത്സരിക്കും. ഒന്നാം വാര്‍ഡ് പൊയ്യമലയില്‍ പുഷ്​പകുമാരി പൊങ്ങുംപുറത്ത്, രണ്ടാം വാര്‍ഡ് പാലുകാച്ചിയില്‍ എം.വി ചാക്കോ, മൂന്നാം വാര്‍ഡ് ഒറ്റപ്ലാവില്‍ ഉഷ അശോക് കുമാർ, നാലാം വാര്‍ഡ് പന്ന്യാമലയില്‍ ബാലന്‍ പുതുശ്ശേരി എന്നിവർ സി.പി.എം സ്​ഥാനാർഥികളാണ്​. അഞ്ചാം വാര്‍ഡ് പാല്‍ച്ചുരത്ത് സി.പി.ഐയിലെ ഷാജി പൊട്ടയിൽ മത്സരിക്കും. ആറാം വാര്‍ഡ് അമ്പായത്തോടില്‍ കേരള കോണ്‍ഗ്രസിലെ ഷേര്‍ലി കരോട്ട്പുറത്തും ഏഴാം വാര്‍ഡ് കണ്ടപ്പുനത്ത് സി.പി.എമ്മിലെ ബാബു കാരിവേലിലും എട്ടാം വാര്‍ഡ് മന്ദംചേരിയില്‍ ജീജ ജോസഫ് പാനികുളങ്ങരയും ഒമ്പതാം വാര്‍ഡ് കൊട്ടിയൂരില്‍ സി.പി.ഐയിലെ പി.ജി. ജയരാജനും 10ാം വാര്‍ഡ് നീണ്ടുനോക്കിയില്‍ സി.പി.എമ്മിലെ മിനി ഇടക്കുടിയും 11ാം വാര്‍ഡ് തലക്കാണിയില്‍ സി.പി.എമ്മിലൈ ഫിലോമിന ജോര്‍ജും 12ാംവാര്‍ഡ് വെങ്ങലോടിയില്‍ സി.പി.എമ്മിലെ ലൈസ ജോസും 13ാം വാര്‍ഡ് ചുങ്കക്കുന്നില്‍ സി.പി.എമ്മിലെ സീല്‍സ് വര്‍ഗീസും 14ാം വാര്‍ഡ് മാടത്തുംകാവില്‍ സി.പി.എമ്മിലെ തോമസ് തെക്കേ കുളവും മത്സരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.