ഇരിക്കൂർ കൂരാരി പുഴയിൽ വിദ്യാർഥികൾ ഒഴുക്കിൽപെട്ടു

ഇരിക്കൂർ കൂരാരി പുഴയിൽ വിദ്യാർഥികൾ ഒഴുക്കിൽപെട്ടുikr thirachil ഒഴുക്കിൽപെട്ട വിദ്യാർഥിക്കായി നാട്ടുകാർ തിരച്ചിൽ നടത്തുന്നു ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നുഇരിക്കൂർ: ആയിപ്പുഴ കൂരാരി പുഴയിൽ കുളിക്കുകയായിരുന്ന രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ടു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒരാൾക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച വൈകീട്ട്​ ആറോടെയാണ്​ സംഭവം. കൂരാരി മസ്ജിദുസ്സഹാബക്ക് സമീപത്തെ കീത്തടത്ത് ഹൗസിൽ ചെറുവത്തലമൊട്ട സ്വദേശി അബ്​ദുൽ ലത്തീഫി​ൻെറയും ഫാത്തിമയുടെയും മകനും നായാട്ടുപാറ കെ.പി.സി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ഫായിദിന്​ (15) വേണ്ടിയാണ്​ തിരച്ചിൽ തുടരുന്നത്​. സഹപാഠിയായ ജിനാനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. മട്ടന്നൂർ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും രാത്രിയായതിനാലും വെളിച്ചമടക്കമുള്ള മതിയായ രക്ഷാസംവിധാനങ്ങളുടെ അഭാവവും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായിരിക്കുകയാണ്. രാത്രി വൈകിയും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.