വീട് നിർമാണത്തിന് നാട്ടുകൂട്ടായ്മ വഴിയൊരുക്കി

വീട് നിർമാണത്തിന് നാട്ടുകൂട്ടായ്മ വഴിയൊരുക്കിപടം urv raod work കാഞ്ഞിലേരിയിൽ നാട്ടുകാർ റോഡ് നിർമിക്കുന്നുഉരുവച്ചാൽ: വീട് നിർമാണത്തിന് നാട്ടുകൂട്ടായ്മ വഴിയൊരുക്കി. ലൈഫ് ഭവനപദ്ധതിയിൽ വീടിന് അനുമതി ലഭിച്ച കുടുംബത്തിന് വീടുപണിയാൻ റോഡ് സൗകര്യം ഇല്ലാതെ കുഴങ്ങിയപ്പോൾ നാട്ടുകാർ റോഡ് നിർമിച്ച് വഴിയൊരുക്കി. മാലൂർ പഞ്ചായത്ത്​ 13ാം വാർഡിൽ കാഞ്ഞിലേരി കലശപ്പറമ്പത്ത് വീട്ടിൽ ഹരീന്ദ്രനും ഭാര്യ മാലതിക്കുമാണ് ഭവന പദ്ധതിയിൽ വീടു പണിയാൻ അനുമതി ലഭിച്ചത്. 600 മീറ്ററോളം വയലിലൂടെ നടന്നു വേണം ഇവരുടെ സ്ഥലത്ത് എത്താൻ. കെട്ടിട നിർമാണ സാമഗ്രികളും മറ്റും എത്തിക്കാൻ പ്രയാസപ്പെടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്​ റോഡ് ഒരുക്കിയത്. വാർഡ് മെംബർ കെ. സുധീഷി​ൻെറ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് ശ്രമദാനമായി റോഡ് നിർമിച്ചുനൽകിയത് കുടുംബത്തിന് ആശ്വാസമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.