സാന്ത്വനകേന്ദ്രം അന്തേവാസികൾക്ക് കൈത്താങ്ങായി അവർ ഒത്തുകൂടി

ചക്കരക്കല്ല്​: 1990-93 കാലഘട്ടത്തിൽ ചേലോറ ഗവ. ഹൈസ്കൂളിൽ പഠിച്ചവരുടെ ഒത്തുചേരൽ ഒാർമകൾ പുതുക്കുന്നതായി. എളയാവൂർ സി.എച്ച് സൻെററിനു കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനകേന്ദ്രത്തിലെ അന്തേവാസികൾക്ക് കൈത്താങ്ങുമായാണ് ഇത്തവണ സഹപാഠികൾ ഒത്തുചേർന്നത്. സി.എച്ച് സൻെറർ എന്ന കാരുണ്യഭവനത്തിലെ അന്തേവാസികൾക്ക് ഈ ഒത്തുചേരൽ ഏറെ സന്തോഷമായി മാറി. അന്തേവാസികൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും ഭക്ഷണം പാകംചെയ്യാനാവശ്യമായ വസ്തുക്കളും സൻെറർ നടത്തിക്കൊണ്ടിരിക്കുന്ന ഹോം കെയർ പാലിയേറ്റിവിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സംഗമത്തിൽ സൻെറർ ഭാരവാഹികളെ ഏൽപിച്ചു. കൂട്ടായ്മയിൽ സി.എച്ച് സൻെറർ ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീർ, കണ്ണൂർ കോർപറേഷൻ വാരം ഡിവിഷനിൽ സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന രഞ്​ജിമ ഉൾപ്പെടെയുള്ളവർ കൂട്ടായ്മയിലെ അംഗങ്ങളാണ്. ധനേഷ് എളയാവൂരി​ൻെറ അധ്യക്ഷതയിൽ സംഘടിപ്പിച്ച കാരുണ്യസംഗമം സി.എച്ച് സൻെറർ രക്ഷാധികാരി സത്താർ എൻജിനീയർ ഉദ്ഘാടനം ചെയ്തു. കെ.എം. ഷംസുദ്ദീൻ സ്വാഗതവും ടി.ടി. നൗഷാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.