കണ്ണൂർ കോർപറേഷൻ: കോൺഗ്രസ്​ നിലപാടിൽ ലീഗിന്​ അമർഷം

കണ്ണൂർ കോർപറേഷൻ: കോൺഗ്രസ്​ നിലപാടിൽ ലീഗിന്​ അമർഷംകണ്ണൂർ: ഇടതുമുന്നണി കോർപറേഷൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫിൽ സീറ്റ്​ വിഭജനവുമായി ബന്ധപ്പെട്ട്​ മുസ്​ലിം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കത്തിന്​ പരിഹാരമായില്ല. കഴിഞ്ഞ തവണ മത്സരിച്ച പഞ്ഞിക്കീലോ കോൺഗ്രസി​ൻെറ പക്കലുള്ള വാരം ഡിവിഷനോ വേണമെന്ന ലീഗി​ൻെറ ആവശ്യം കോൺഗ്രസ്​ അംഗീകരിക്കാത്തതിൽ ലീഗ്​ നേതൃത്വം​ കടുത്ത അമർഷത്തിലാണ്​. കഴിഞ്ഞ ദിവസം നടന്ന കോർപറേഷനിലെ ലീഗ്​ കമ്മിറ്റി ഭാരവാഹികളുടെ യോഗം കോൺഗ്രസ്​ നിലപാടിനെതിരെ രൂക്ഷമായാണ്​ പ്രതികരിച്ചത്​. ആവശ്യപ്പെട്ടതിൽ ഏതെങ്കിലും ഒരു സീറ്റെങ്കിലും കോൺഗ്രസ്​ വിട്ടുതന്നില്ലെങ്കിൽ വാരത്തും പഞ്ഞിക്കീലും സ്വന്തം സ്ഥാനാർഥികളെ നിർത്തണമെന്ന വികാരവും യോഗത്തിൽ ഉയർന്നിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിൽ ഇൗ രണ്ടു​ ഡിവിഷനുകൾ ഉൾപ്പെടെ ലീഗി​ൻെറ മുഴുവൻ ഡിവിഷനുകളിലും സ്ഥാനാർഥികളുടെ ലിസ്​റ്റ്​ ലീഗ്​ നേതൃത്വം തയാറാക്കിയിട്ടുണ്ട്​. എന്നാൽ, കോർപറേഷനിലെ സീറ്റ്​ വിഭാജനം കഴിഞ്ഞതായാണ്​ കോൺഗ്രസ്​ നേതൃത്വം വ്യക്തമാക്കുന്നത്​. മുസ്​ലിം ലീഗും കോൺഗ്രസും തമ്മിൽ തർക്കം നിലനിൽക്കു​േമ്പാൾ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിന്​ ഉറച്ച മണ്ഡലം കണ്ടെത്താൻ ഇതുവരെയായിട്ടില്ല. പള്ളിയാംമൂലയിൽ മത്സരിക്കാൻ ശ്രമംനടത്തിയെങ്കിലും സ്ഥാനാർഥി നിർണയത്തിന്​ വിളിച്ച യോഗം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ മണ്ഡലം കമ്മിറ്റി ഒൗദ്യോഗികമായി തീരുമാനിച്ച സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണമെന്നാണ്​ പ്രവർത്തകരുടെ വികാരം. പി.കെ. രാഗേഷിനെ സ്ഥാനാർഥിയാക്കിയാൽ അംഗീകരിക്കില്ലെന്നും പ്രാദേശിക നേതാക്കൾ കെ. സുധാകരൻ എം.പിയെയും ഡി.സി.സി നേതൃത്വത്തെയും അറിയിച്ചതായാണ്​ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.