കണ്ണൂർ കോർപറേഷൻ: കോൺഗ്രസ് നിലപാടിൽ ലീഗിന് അമർഷംകണ്ണൂർ: ഇടതുമുന്നണി കോർപറേഷൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കത്തിന് പരിഹാരമായില്ല. കഴിഞ്ഞ തവണ മത്സരിച്ച പഞ്ഞിക്കീലോ കോൺഗ്രസിൻെറ പക്കലുള്ള വാരം ഡിവിഷനോ വേണമെന്ന ലീഗിൻെറ ആവശ്യം കോൺഗ്രസ് അംഗീകരിക്കാത്തതിൽ ലീഗ് നേതൃത്വം കടുത്ത അമർഷത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന കോർപറേഷനിലെ ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ആവശ്യപ്പെട്ടതിൽ ഏതെങ്കിലും ഒരു സീറ്റെങ്കിലും കോൺഗ്രസ് വിട്ടുതന്നില്ലെങ്കിൽ വാരത്തും പഞ്ഞിക്കീലും സ്വന്തം സ്ഥാനാർഥികളെ നിർത്തണമെന്ന വികാരവും യോഗത്തിൽ ഉയർന്നിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഇൗ രണ്ടു ഡിവിഷനുകൾ ഉൾപ്പെടെ ലീഗിൻെറ മുഴുവൻ ഡിവിഷനുകളിലും സ്ഥാനാർഥികളുടെ ലിസ്റ്റ് ലീഗ് നേതൃത്വം തയാറാക്കിയിട്ടുണ്ട്. എന്നാൽ, കോർപറേഷനിലെ സീറ്റ് വിഭാജനം കഴിഞ്ഞതായാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ തർക്കം നിലനിൽക്കുേമ്പാൾ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിന് ഉറച്ച മണ്ഡലം കണ്ടെത്താൻ ഇതുവരെയായിട്ടില്ല. പള്ളിയാംമൂലയിൽ മത്സരിക്കാൻ ശ്രമംനടത്തിയെങ്കിലും സ്ഥാനാർഥി നിർണയത്തിന് വിളിച്ച യോഗം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ മണ്ഡലം കമ്മിറ്റി ഒൗദ്യോഗികമായി തീരുമാനിച്ച സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണമെന്നാണ് പ്രവർത്തകരുടെ വികാരം. പി.കെ. രാഗേഷിനെ സ്ഥാനാർഥിയാക്കിയാൽ അംഗീകരിക്കില്ലെന്നും പ്രാദേശിക നേതാക്കൾ കെ. സുധാകരൻ എം.പിയെയും ഡി.സി.സി നേതൃത്വത്തെയും അറിയിച്ചതായാണ് വിവരം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 11:59 PM GMT Updated On
date_range 2020-11-11T05:29:48+05:30കണ്ണൂർ കോർപറേഷൻ: കോൺഗ്രസ് നിലപാടിൽ ലീഗിന് അമർഷം
text_fieldsNext Story