സാമൂഹികവിരുദ്ധരുടെ താവളമായി ജില്ല ആശുപത്രി പരിസരം

\B കണ്ണൂർ: ജില്ല ആശുപത്രി പരിസരം മദ്യപന്മാരുടെയടക്കം വിഹാരകേന്ദ്രമാകുന്നു. സന്ധ്യകഴിഞ്ഞാൽ ഇത്തരക്കാരുടെ ശല്യം നിമിത്തം സ്​ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി നടക്കാൻ \Bപറ്റാത്ത സ്​ഥിതിയാണ്​. പ്രദേശവാസികളുടെ നേതൃത്വത്തിൽ \Bകണ്ണൂർ സിറ്റി പൊലീസ് സി.ഐക്ക് നിവേദനം സമർപ്പിച്ചു​. കഴിഞ്ഞയാഴ്​ച ഇവിടെ മദ്യപർ തമ്മിലുള്ള വാക്കേറ്റത്തിൽ ഒരാൾ തലക്കടിയേറ്റു​ മരിച്ചിരുന്നു. മോ\Bഷണക്കേസിലെ പ്രതിയും ഇരിട്ടി സ്വദേശിയുമായ യുവാവാണ്​ മരിച്ചത്​​. സന്ധ്യയായാൽ മദ്യപർ തമ്മിലുള്ള വാക്കേറ്റവും കൈയാങ്കളിയും ഇവിടെ നിത്യക്കാഴ്​ചയാണ്​. ആശുപത്രിപരിസരവും സമീപത്തെ ബസ്​സ്​​റ്റാൻഡും ഇത്തരക്കാരുടെ വിഹാരകേന്ദ്രമാണ്​. പര\Bസ്യമദ്യപാനവും കഞ്ചാവുവിൽപനയും ഉപയോഗവും തകൃതിയായി നടക്കുന്നതായി പ്രദേശവാസികൾ പൊലീസിന്​ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ആ\Bശു\Bപത്രിയിൽ അഡ്​മിറ്റ്​ ചെയ്യുന്ന രോഗികളുടെ കൂട്ടിരിപ്പുകാരെ ലക്ഷ്യമിട്ടാണ്​ മദ്യവിൽപന സംഘം സജീവമാകുന്നത്​. ഇ\Bവി\Bടെ സ്ഥിരമായി പൊലീസ് എയ്​ഡ്​ പോസ്​റ്റ്​ സ്ഥാപിക്കണമെന്നാണ്​ നാട്ടുകാരുടെയും വ്യാപാരികളുടെയുമടക്കം ആവശ്യം. രാത്രികാലങ്ങളിൽ പൊലീസ്​ പട്രോളിങ്​​ ശക്തമാക്കണമെന്നും നിരീക്ഷണ കാമറകൾ സ്​ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.