Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാമൂഹികവിരുദ്ധരുടെ...

സാമൂഹികവിരുദ്ധരുടെ താവളമായി ജില്ല ആശുപത്രി പരിസരം

text_fields
bookmark_border
-B കണ്ണൂർ: ജില്ല ആശുപത്രി പരിസരം മദ്യപന്മാരുടെയടക്കം വിഹാരകേന്ദ്രമാകുന്നു. സന്ധ്യകഴിഞ്ഞാൽ ഇത്തരക്കാരുടെ ശല്യം നിമിത്തം സ്​ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി നടക്കാൻ -Bപറ്റാത്ത സ്​ഥിതിയാണ്​. പ്രദേശവാസികളുടെ നേതൃത്വത്തിൽ -Bകണ്ണൂർ സിറ്റി പൊലീസ് സി.ഐക്ക് നിവേദനം സമർപ്പിച്ചു​. കഴിഞ്ഞയാഴ്​ച ഇവിടെ മദ്യപർ തമ്മിലുള്ള വാക്കേറ്റത്തിൽ ഒരാൾ തലക്കടിയേറ്റു​ മരിച്ചിരുന്നു. മോ-Bഷണക്കേസിലെ പ്രതിയും ഇരിട്ടി സ്വദേശിയുമായ യുവാവാണ്​ മരിച്ചത്​​. സന്ധ്യയായാൽ മദ്യപർ തമ്മിലുള്ള വാക്കേറ്റവും കൈയാങ്കളിയും ഇവിടെ നിത്യക്കാഴ്​ചയാണ്​. ആശുപത്രിപരിസരവും സമീപത്തെ ബസ്​സ്​​റ്റാൻഡും ഇത്തരക്കാരുടെ വിഹാരകേന്ദ്രമാണ്​. പര-Bസ്യമദ്യപാനവും കഞ്ചാവുവിൽപനയും ഉപയോഗവും തകൃതിയായി നടക്കുന്നതായി പ്രദേശവാസികൾ പൊലീസിന്​ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ആ-Bശു-Bപത്രിയിൽ അഡ്​മിറ്റ്​ ചെയ്യുന്ന രോഗികളുടെ കൂട്ടിരിപ്പുകാരെ ലക്ഷ്യമിട്ടാണ്​ മദ്യവിൽപന സംഘം സജീവമാകുന്നത്​. ഇ-Bവി-Bടെ സ്ഥിരമായി പൊലീസ് എയ്​ഡ്​ പോസ്​റ്റ്​ സ്ഥാപിക്കണമെന്നാണ്​ നാട്ടുകാരുടെയും വ്യാപാരികളുടെയുമടക്കം ആവശ്യം. രാത്രികാലങ്ങളിൽ പൊലീസ്​ പട്രോളിങ്​​ ശക്തമാക്കണമെന്നും നിരീക്ഷണ കാമറകൾ സ്​ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. -B
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story