എടത്തൊട്ടി–തളിപ്പൊയില്‍ റോഡ്​ നിർമാണം തുടങ്ങി

എടത്തൊട്ടി–തളിപ്പൊയില്‍ റോഡ്​ നിർമാണം തുടങ്ങിപേരാവൂർ: പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ എടത്തൊട്ടി–തളിപ്പൊയില്‍ റോഡി​ൻെറ പ്രവൃത്തി ആരംഭിച്ചു. ഏറെക്കാലമായി തകര്‍ന്ന് യാത്രാദുരിതം പേറുന്ന മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടി തളിപ്പൊയില്‍ റോഡിനാണ് ശാപമോക്ഷമാകുന്നത്. യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് റോഡിലെ കയറ്റം കുറക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍നിന്നുള്ള 50 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. ആദരിച്ചുകേളകം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഡയറക്ടര്‍ ജനറലി​ൻെറ ബാഡ്ജ് ഓഫ് ഓണര്‍ നേടിയ ഇരിട്ടി അഗ്‌നിശമന വിഭാഗം അസി. സ്​റ്റേഷന്‍ ഓഫിസര്‍ വി.വി. ബെന്നിയെയും കേളകം പഞ്ചായത്ത് ജനപ്രധിനിധി എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കിയ പഞ്ചായത്തംഗവും സിവില്‍ ഡിഫന്‍സ് വളൻറിയറുമായ കുഞ്ഞുമോന്‍ കണിയാംഞ്ഞാലിനെയും പേരാവൂര്‍ അഗ്‌നിരക്ഷ വിഭാഗം സിവില്‍ ഡിഫന്‍സി​ൻെറ നേതൃത്വത്തില്‍ ആദരിച്ചു. സ്​റ്റേഷന്‍ ഓഫിസര്‍ സി. ശശി ഉപഹാര സമര്‍പ്പണം നടത്തി. മാസ്​റ്റര്‍ ​െട്രയിനി വി.കെ. ശ്രീനിവാസന്‍ മാത്യു തുരുത്തി കാട്ടില്‍, ഷൈനി ജോണി, ലിസി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.