ഡോക്യുമെൻററി പൂർത്തിയാവുന്നു; 'ഒരു ഭ്രാന്തൻ കണ്ടലി​െൻറ ജീവചരിത്രം'

ഡോക്യുമൻെററി പൂർത്തിയാവുന്നു; 'ഒരു ഭ്രാന്തൻ കണ്ടലി​ൻെറ ജീവചരിത്രം'കണ്ണൂർ: ഒറ്റയാന്മാരായ ചില സർഗാത്മക വ്യക്തിത്വങ്ങൾ അവരുടെ സർഗശേഷികൊണ്ടും കഠിനാധ്വാനം കൊണ്ടും ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തും. ത​ൻെറ കർമപഥത്തിൽ സ്വയം വളർന്നുപന്തലിച്ച്, സമകാലത്തിനും വരും കാലത്തിനും തണലും പ്രതീക്ഷയുമായിത്തീർന്ന മഹാവൃക്ഷമാണ് കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. പൊക്കുട​ൻെറ കഥ ഒരേസമയം പ്രകൃതിയുടെ പുനർജീവനത്തി​ൻെറയും മാനവരാശിയുടെ പ്രത്യാശയുടെയും കഥകൂടിയാണ്. ആ ജീവിതം പരിസ്ഥിതി പഠനത്തി​ൻെറയും പ്രകൃതി സംരക്ഷണത്തി​ൻെറയും പാഠശാലയായി നമുക്കു മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നു. ഒരു പ്രാന്തൻ കണ്ടലി​ൻെറ ജീവചരിത്രം (Biography of a Mad Mangrove) എന്ന പേരിൽ കണ്ടൽകാടുകളുടെ പാരിസ്ഥിതിക പ്രാധാന്യവും കല്ലേൻ പൊക്കുട​ൻെറ ജീവിതത്തെയും മുൻനിർത്തി ഡോക്യുമൻെററി ഫിലിം പൂർത്തിയാവുകയാണ്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.ടി. ബാബുരാജാണ് ആശയവും പഠനവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഭൂമിയുടെ വൃക്കകളാണ് കണ്ടൽചെടികൾ എന്നോർമിപ്പിക്കുമ്പോൾതന്നെ സമകാലിക ഹരിത രാഷ്​ട്രീയവും അത് നേരിടുന്ന വെല്ലുവിളികളും പ്രശ്നവത്​കരിക്കുന്നുണ്ട് ഈ ഡോക്യുമൻെററി.രമേഷ് റോഷ് കാമറയും സുജിബാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. പൊക്കുട​ൻെറ മക്കളായ ആനന്ദനും രഘുവും ചിത്രത്തോടൊപ്പം ചേരുന്നു. കരിവെള്ളൂർ മുരളി, പരിസ്ഥിതി പ്രവർത്തകനായ ഹരി നനവ്, ആശാ ഹരി എന്നിവരുടെ സാന്നിധ്യവുമുണ്ട്. കണ്ടൽ പൊക്കുടനെക്കുറിച്ചുള്ള കവിതകൾ, ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയൊക്കെ ഈ ഡോക്യുമൻെററിയിൽ ചേർത്തിട്ടുണ്ട്. പഴയങ്ങാടി, പുല്ലൂപ്പിക്കടവ്, ചക്കരക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ലാൽഹരയുടെ ബാനറിലാണ് ചിത്രത്തി​ൻെറ നിർമാണം.......................................................മട്ടന്നൂർ സുരേന്ദ്രൻപടം..POKKUDAN DOCCUMENTARY PHOTO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.