പ്രതിഷേധ സമരം

പ്രതിഷേധ സമരംഫോട്ടോ- MTR-AIRPORT CONGRESS SAMARAM.jpg കണ്ണൂർ വിമാനത്താവള കവാടത്തില്‍ നടത്തിയ പ്രതിഷേധ സമരംമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കീഴല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കാനാട്, കോളിപ്പാലം, കൊതേരി പ്രദേശങ്ങളിലെ ഭൂവുടമകള്‍ പങ്കെടുത്തു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കവാടത്തില്‍ നടന്ന പ്രതിഷേധ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്​തു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് കെ. പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. വി.ആര്‍. ഭാസ്‌കരന്‍, സുരേഷ് മാവില, ഫര്‍സിന്‍ മജീദ്, പ്രവീണ്‍ കാനാട്, കെ.വി. ജയചന്ദ്രന്‍, എ.കെ. രാജേഷ്, കെ. മനീഷ്, അഷറഫ് എളമ്പാറ, പി. സന്തോഷ്, ബഷീര്‍ ചാലോട് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.