കരനെൽകൃഷി വിളവെടുത്തു

കരനെൽകൃഷി വിളവെടുത്തു പടം.....TLY KOYITH തലശ്ശേരി നഗരസഭയിലെ കുന്നോത്ത് നടന്ന കൊയ്ത്തുത്സവംതലശ്ശേരി: വടക്കുമ്പാട് സർവിസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് നടത്തി. തലശ്ശേരി നഗരസഭയിലെ അഞ്ചാം വാർഡിൽ കുന്നോത്ത് നാരങ്ങോളി ബാല​ൻെറ ഉടമസ്ഥതയിലുള്ള 75 സൻെറ് സ്ഥലത്താണ് കൃഷി ചെയ്​തത്.സഹകരണ വകുപ്പ് അസി. രജിസ്ട്രാർ എം.കെ. നിഖിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്​തു. ബാങ്ക് പ്രസിഡൻറ് എം. പ്രസന്ന അധ്യക്ഷത വഹിച്ചു. ടി.കെ. പ്രേമൻ, എ. ഗീത, ടി.ജി. ബാലഗോപാലൻ, പി. പ്രകാശൻ, വി. ശ്രീജില എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.