വെങ്ങര-മൂലക്കീൽ റോഡ് പ്രവൃത്തി ഉദ്ഘാടനംചിത്രവിശദീകരണം: pyd TV Rajesh mla വെങ്ങര-മൂലക്കീൽ റോഡ് പ്രവൃത്തി ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുപഴയങ്ങാടി: വെങ്ങര ഗേറ്റ് -മൂലക്കീൽ കടവ് റോഡിൻെറ മെക്കാഡം ടാറിങ് പ്രവൃത്തിയുടെ ഉദ്ഘാടനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. മാടായി പഞ്ചായത്ത് പ്രസിഡൻറ് എ. സുഹറാബി അധ്യക്ഷത വഹിച്ചു. ചെമ്പല്ലിക്കുണ്ട് - വെങ്ങര- മൂലക്കീൽ കടവ് റോഡിൽ 6.05 കി. മീറ്ററിൽ ആദ്യഘട്ടം ചെമ്പല്ലിക്കുണ്ട് മുതൽ വെങ്ങര മുക്ക് വരെ 3.46 കോടി രൂപ അനുവദിക്കുകയും 3.25 കി.മീ. മെക്കാഡം ടാറിങ് ചെയ്ത് പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തതിന് ശേഷം രണ്ടാംഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തിയ വെങ്ങര ഗേറ്റ് മുതൽ മൂലക്കീൽ കടവ് വരെ 2.80 കി.മീ. മെക്കാഡം ടാറിങ് പ്രവൃത്തിക്ക് 1.89 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ആവശ്യമായ സ്ഥലത്ത് ഡ്രെയ്നേജ്, റോഡിൻെറ പ്രതലം ഉയർത്തൽ, സുരക്ഷ അടയാളങ്ങൾ ഏർപ്പെടുത്തൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെങ്ങര പോസ്റ്റ് ഓഫിസിനു സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, ജില്ല പഞ്ചായത്തംഗം ആർ. അജിത, കെ.പി. കമലാക്ഷി, സി.എച്ച്. സൗദ, കെ. സുലൈമാൻ, കെ.വി. മുഹമ്മദലി മാസ്റ്റർ എന്നിവർ സംസാരിച്ചു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുനിൽ കൊയിലേരിയൻ സ്വാഗതവും അസി. എൻജിനീയർ ടി.വി. ഭാസ്കരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.