മലയോരത്ത് സീറ്റ് വിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ്; യു.ഡി.എഫിൽ​ ചർച്ച തുടരുന്നു

മലയോരത്ത് സീറ്റ് വിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ്; യു.ഡി.എഫിൽ​ ചർച്ച തുടരുന്നു പടം irt Binoy kuriyan LDF ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി ബിനോയ് കുര്യൻ ടൗണിൽ പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പിന് തീയതി കുറിച്ചതോടെ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഇരുമുന്നണികളും ബി.ജെ.പിയും. ഇരിട്ടി നഗരസഭയിലും പായത്തുമൊഴികെയുള്ള പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ് സ്ഥാനാർഥി നിർണയത്തിലേക്ക് കടന്നു. പായത്തും ഇരിട്ടിയിലും തിങ്കളാഴ്​ചയോടെ ധാരണയിലെത്തും. മേഖലയിലെ മുഴുവൻ സ്ഥാനാർഥികളെയും വരുന്ന ആഴ്​ച പ്രഖ്യാപിക്കുമെന്ന് സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ പറഞ്ഞു.യു.ഡി.എഫിൽ മുഴക്കുന്ന്​ പഞ്ചായത്തിൽ സീറ്റ് വിഭജനം പൂർത്തിയായെങ്കിലും മറ്റ് പഞ്ചായത്തുകളിൽ ഘടകകക്ഷികളുമായുള്ള ചർച്ച തുടരുകയാണ്. ജനറൽ സീറ്റുകളിലെ മാറ്റം മുന്നണി ചർച്ചകളിൽ പ്രതിഫലിക്കുന്നുണ്ട്. ചില സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ കോൺഗ്രസിനും ലീഗിനുമിടയിൽ ചർച്ച നടക്കുന്നതാണ് ഇരിട്ടി നഗരസഭയിൽ സീറ്റ് വിഭജനത്തെ ബാധിക്കുന്നത്​. മുഴക്കുന്നിൽ കോൺഗ്രസും ലീഗും ധാരണയിലെത്തി. ആകെയുള്ള 15 സീറ്റിൽ 11ൽ കോൺഗ്രസും നാല് വാർഡിൽ മുസ്​ലിംലീഗും മത്സരിക്കും. സീറ്റ് വിഭജനം ചൊവ്വാഴ്​ചയോടെ പൂർത്തിയാക്കുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ. ജനാർദനൻ പറഞ്ഞു.എൻ.ഡി.എയിൽ സീറ്റ് വിഭജനം ഞായറാഴ്​ചയോടെ പൂർത്തിയാകും. തിങ്കളാഴ്​ചയോടെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി. ഇരിട്ടി നഗരസഭയിൽ സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലെത്തി. വരുന്ന ആഴ്​ചതന്നെ എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് ബി.​െജ.പി നിയോജക മണ്ഡലം പ്രസിഡൻറ് എം.ആർ. സുരേഷ് പറഞ്ഞു. എസ്.ഡി.പി.ഐ ഇരിട്ടി നഗരസഭയിലും മുഴക്കുന്നിലും മത്സരിക്കുന്ന ചില വാർഡുകളിൽ സ്ഥാനാർഥികളെ തിരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം പ്രഖ്യാപിക്കും. ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തുകളിലും കീഴല്ലൂർ, മാലൂർ, കൂടാളി, പടിയൂർ, ഉളിക്കൽ, കേളകം, അയ്യങ്കുന്ന്, ആറളം, മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളിലുമാണ് എൽ.ഡി.എഫ് സീറ്റ് ധാരണയിലെത്തിയത്. പടിയൂരിൽ ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥികൾ വീടുകയറിയുള്ള പരിചയപ്പെടുത്തൽ ആരംഭിച്ചു.ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ബിനോയ് കുര്യൻ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. ഇടീക്കുണ്ട് തില്ലങ്കേരി രക്തസാക്ഷി കുടീരത്തിൽ പുഷ്​പാർച്ചനക്ക് ശേഷമാണ് പര്യടനം ആരംഭിച്ചത്. മട്ടന്നൂർ ഏരിയ സെക്രട്ടറി എൻ.വി. ചന്ദ്രബാബുവി​ൻെറ അധ്യക്ഷതയിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം ടി. കൃഷ്​ണൻ ഉദ്ഘാടനം ചെയ്​തു. സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി പി.കെ. സക്കീർ ഹുസൈൻ, അണിയേരി ചന്ദ്രൻ, പി.കെ. മുഹമ്മദ് മാസ്​റ്റർ, കെ.എ. ഷാജി, മുഹമ്മദ് സിറാജ്, പി.പി. സുഭാഷ്, പി.കെ. ശ്രീധരൻ, പി. ശ്രീമതി, വി.കെ. കാർത്യായനി, കെ.സി. സജീവൻ, എ. രാജു, എം. പ്രശാന്തൻ തുടങ്ങിയവർ സംബന്ധിച്ചു. ആദ്യഘട്ടത്തിൽ തില്ലങ്കേരി ടൗൺ കേന്ദ്രീകരിച്ചുള്ള വോട്ടഭ്യർഥന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.