ശാന്തിതീരം വാതക ശ്​മശാനം നാടിന് സമര്‍പ്പിച്ചു

ശാന്തിതീരം വാതക ശ്​മശാനം നാടിന് സമര്‍പ്പിച്ചു irittysmasanam തില്ലങ്കേരി പഞ്ചായത്ത്​ ആധുനിക വാതക ശ്​മശാനം ഓണ്‍ലൈനായി മന്ത്രി ഇ.പി. ജയരാജന്‍ ഉദ്​ഘാടനംചെയ്യുന്നുഇരിട്ടി: തില്ലങ്കേരി പഞ്ചായത്തില്‍ നിര്‍മിച്ച ശാന്തിതീരം ആധുനിക വാതകശ്​മശാനം നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത്-ബ്ലോക്ക്-ജില്ല പഞ്ചായത്ത് ഫണ്ടും എം.എല്‍.എയുടെ ആസ്​തി വികസന ഫണ്ടും ഉപയോഗിച്ച് 1.37 കോടി രൂപ ചെലവില്‍ തില്ലങ്കേരി -പെരിങ്ങാനം റോഡില്‍ ഒരേക്കര്‍ സ്ഥലത്താണ് ആധുനിക ശ്​മശാനം പണിതത്. മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എന്‍.ടി. റോസമ്മ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ മാര്‍ഗരറ്റ് ജോസ്, തോമസ് വര്‍ഗീസ് എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രശാന്തന്‍ മുരിക്കോളി, വി.കെ. കാര്‍ത്യായനി, പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ്, വൈസ് പ്രസിഡൻറ്​ സി. ഷൈമ, പഞ്ചായത്ത് അംഗങ്ങളായ യു.സി. നാരായണന്‍, പി.കെ. രാജന്‍, പി.കെ. ശ്രീധരന്‍, സെക്രട്ടറി അശോകന്‍ മലപ്പിലായി, ടി. കൃഷ്ണന്‍, കെ.എ. ഷാജി, മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍, കെ. കുഞ്ഞനന്തന്‍, ഷൗക്കത്തലി, പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.