റോഡ്​ പ്രവൃത്തി ഉദ്ഘാടനം

റോഡ്​ പ്രവൃത്തി ഉദ്ഘാടനം പടം pnr road inauguration പാനൂർ നഗരസഭയിലെ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നു പാനൂർ: പാനൂർ നഗരസഭയിലെ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച്​ നിർമിക്കുന്ന16 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവും നിര്‍മാണം പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്. 2.42 കോടിയുടെ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനമാണ് നടന്നത്. തീയർക്കണ്ടി കുറിക്കാട്ടിൽ റോഡ്, മാവുള്ളതിൽ എം.സി റോഡ് എന്നിവയുടെ പണിയാണ് പൂർത്തീകരിച്ചത്.കുഞ്ഞിപ്പള്ളി മൂന്നാം മുക്ക് ഡ്രെയിനേജ്, തീയ്യർക്കണ്ടി കുരിക്കാട്ടിൽ റോഡ്, പറേമ്മൽമുക്ക് ഇടക്കണ്ടി മൂന്നങ്ങാടി റോഡ് എന്നിവയാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് പണി പൂർത്തിയാക്കുക. ബാക്കിയുള്ളവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് നിർമിക്കുന്നത്. നഗരസഭാധ്യക്ഷ ഇ.കെ. സുവര്‍ണ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗം ഇ.എ. നാസർ, നഗരസഭ കൗൺസിലർമാരായ സുധീർ കുമാർ, കോട്ടൂർ ബാലൻ, വിജയൻ മാസ്​റ്റർ, ഇ.കെ. മനോജ്‌, പി. രവീന്ദ്രൻ, നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.