കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്​ അക്ഷയ കേരള പുരസ്​കാരം

കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്​ അക്ഷയ കേരള പുരസ്​കാരംകീഴല്ലൂർ: അക്ഷയ കേരള പുരസ്​കാരത്തിന്​ കീഴല്ലൂർ ഗ്രാമപഞ്ചായത്ത്​ അർഹമായി. കഴിഞ്ഞ ഒരുവർഷമായി ടി.ബി രോഗികളില്ലാത്ത പഞ്ചായത്തായി മാറിയതാണ്​ ഗ്രാമപഞ്ചായത്തിനെ പുരസ്​കാരത്തിന്​ അർഹമാക്കിയത്. കീഴല്ലൂർ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. പി. രജിഷയിൽ നിന്ന്​ പഞ്ചായത്ത്​ പ്രസിഡൻറ്​ എം. രാജൻ പുരസ്​കാരം ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.കെ. പ്രഭാകരൻ, ബ്ലോക്ക്​ പഞ്ചായത്തംഗം കെ.വി. മിനി, എൽ.എച്ച്​.​െഎ തങ്കമണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.