ധർണ സംഘടിപ്പിച്ചു

ധർണ സംഘടിപ്പിച്ചു mahe dharna samaram പി.ആർ.ടി.സി ജീവനക്കാർ നടത്തിയ ധർണക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ സംസാരിക്കുന്നുമാഹി: പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട്​ കോർപറേഷൻ ജീവനക്കാർ ചേർന്ന് രൂപവത്​കരിച്ച സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിച്ചു. ശമ്പള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ്​ ജീവനക്കാർ ധർണ നടത്തിയത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, എഫ്.എസ്.എ സെക്രട്ടറി സി.എച്ച്. സത്യനാഥൻ, ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. ജോസ് ബേസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.