മുന്നണിക്ക്​ പുറമെ നിന്നുള്ള നീക്കുപോക്ക്​ പാടില്ല –ചെന്നിത്തല

മുന്നണിക്ക്​ പുറമെ നിന്നുള്ള നീക്കുപോക്ക്​ പാടില്ല –ചെന്നിത്തലപടം –sp 02,03\"കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിലെ കക്ഷികളുമായല്ലാതെ പുറമെ നിന്നുള്ള ഒരു നീക്കുപോക്കും ഉണ്ടാകാന്‍ പാടില്ലെന്ന്​ രമേശ്​ ചെന്നിത്തല. യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേ സമയം പ്രാദേശിക തലത്തില്‍ നീക്കുപോക്ക് നടത്തുന്നതിനെ അനുകൂലിക്കും. പ്രാദേശിക തലത്തില്‍ സ്വാധീനമുള്ളവരുമായുള്ള ബന്ധം മുന്നണിക്ക് ഉപകാര പ്രദമാവുമെന്ന് കണ്ടാല്‍ അവരുമായി കൂട്ടുചേരുന്നതില്‍ തെറ്റില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സാമ്പാര്‍ മുന്നണിയുണ്ടാക്കി മത്സരിച്ചിരുന്നു എന്നാല്‍, ഇത്തവണ അത്തരത്തിലൊരു മുന്നണിയും ഉണ്ടാകില്ല. വിമതന്മാർക്ക്​ ഒരു തരത്തിലും അംഗീകാരം നല്‍കില്ല. അത്തരക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. പക്ഷേ, പിന്നീട് തിരിച്ചെടുക്കുന്ന പ്രവണതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. മാത്യു അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസന്‍, മുസ്​ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കെ. സുധാകരന്‍ എം.പി, അഡ്വ. സണ്ണിജോസഫ് എം.എല്‍.എ, കെ.സി. ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.