മൊകേരി കുടുംബാരോഗ്യ കേന്ദ്രം തുറന്നു

മൊകേരി കുടുംബാരോഗ്യ കേന്ദ്രം തുറന്നുകണ്ണൂർ: മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. 1.49 കോടി ചെലവഴിച്ചാണ് വള്ള്യായിയില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കിയത്. സ്ഥലം എം.എല്‍.എ കൂടിയായ കെ.കെ. ശൈലജയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.18 കോടി രൂപയും പഞ്ചായത്തു ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള ചികിത്സ നാട്ടിന്‍പുറത്തും നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മൊകേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. നിലവിലുള്ള തസ്തികകള്‍ക്കുപുറമെ രണ്ട് അസി. സര്‍ജന്‍, രണ്ട് സ്​റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ തസ്തികകള്‍ എന്നിവ ഇവിടെ അനുവദിച്ചിട്ടുണ്ട്. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍ക്കായി പ്രീ ചെക്കപ് ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, കാത്തിരിപ്പ്​ കേന്ദ്രം, ലാബ്, ഫാര്‍മസി, മൈനര്‍ ഒ.ടി എന്നിവയും ആവശ്യമായ ജീവനക്കാരും കേന്ദ്രത്തിലുണ്ട്. മൊകേരി പഞ്ചായത്ത് പ്രസിഡൻറ്​ ടി. വിമല അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.