ആറളം ഫാം: കാട്ടാനകളെ രണ്ടു ദിവസത്തിനകം തുരത്തും

ആറളം ഫാം: കാട്ടാനകളെ രണ്ടു ദിവസത്തിനകം തുരത്തുംകേളകം: ആറളം ഫാമിൽ വട്ടമിടുന്ന കാട്ടാനകളെ രണ്ടുദിവസത്തിനകം തുരത്തുമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌ന, ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ വി. രാജൻ എന്നിവർ സമരക്കാർക്ക് ഉറപ്പുനൽകി. ആനകളെ ഓടിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളെ അറിയിക്കുന്നതിനായി അനൗൺസ്മൻെറ്​ വാഹനം ഏർപ്പെടുത്തും. മരിച്ച ബിബീഷി​ൻെറ കുടുംബത്തിനുള്ള നഷ്​ടപരിഹാരത്തുകയിൽ രണ്ടുലക്ഷം തിങ്കളാഴ്ച കൈമാറും. 15 ദിവസത്തിനുള്ളിൽ മൂന്നു​ ലക്ഷം കൂടി അനുവദിക്കും. തുടർന്ന് ലീഗൽ ഹയർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറക്ക് അഞ്ചുലക്ഷം കൂടി കൈമാറും. മരിച്ചയാളുടെ കുടുംബത്തിൽ ഒരാൾക്ക് താൽക്കാലിക വാച്ചർ നിയമനം നൽകും. ആറ് ബ്ലോക്കുകളിൽനിന്നും രണ്ടുദിവസത്തിനകം ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള നടപടി ഉണ്ടാകും. ആനമതിലി​ൻെറ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കാനാവശ്യമായ നടപടി വനം വകുപ്പി​ൻെറ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നും ഉപരോധസമരം നടത്തിയ പഞ്ചായത്ത് പ്രസിഡൻറ്​ ഷിജി നടുപ്പറമ്പിൽ, വൈസ് പ്രസിഡൻറ്​ കെ. വേലായുധൻ, ജില്ല പഞ്ചായത്തംഗം തോമസ് വർഗീസ്, റഹിയാനത്ത് സുബി, വി. ശോഭ, വി.ടി. തോമസ്, പി.സി. ബാലൻ എന്നിവർക്ക് രേഖാമൂലം ഉറപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.