പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്തതി​ൻെറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കണ്ണൂർ കോർപറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ . തുടർന്ന് നടന്ന യോഗം പാർട്ടി ജില്ല സെക്രട്ടറി സി. മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ചെയർമാൻ കെ.കെ. ശുഹൈബ് മുഹമ്മദ് അധ്യക്ഷതവഹിച്ചു. സി.പി. റഹ്​ന ടീച്ചർ, ഷെറോസ് സജ്ജാദ്, ത്രേസ്യാമ്മ മാളിയേക്കൽ എന്നിവർ സംസാരിച്ചു. കെ.വി. മുഹമ്മദ് അഷ്റഫ്, ബി. ബാലിദ്, എം.സി. അബ്​ദുൽ ഖല്ലാക്ക് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.