സംവരണം സാമൂഹിക നീതിക്ക്​ -വിസ്​ഡം മുജാഹിദ്

സംവരണം സാമൂഹിക നീതിക്ക്​ -വിസ്​ഡം മുജാഹിദ്പയ്യന്നൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിനു പകരം മുന്നാക്ക വിഭാഗത്തിന്​ സംവരണം പ്രഖ്യാപിക്കുക വഴി പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ പിന്നാക്കത്തിലേക്ക് തള്ളിമാറ്റപ്പെടുമെന്നും സംവരണം അട്ടിമറിക്കപ്പെടുമെന്നും വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ (മുജാഹിദ്) പയ്യന്നൂർ മണ്ഡലം ജനറൽ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. വിസ്ഡം ജില്ല ചെയർമാൻ അബ്​ദുന്നാസർ സ്വലാഹി ഉദ്​ഘാടനം ചെയ്തു.എം.ടി.പി. ഇക്ബാൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രതിനിധി കെ.പി. മുഹമ്മദ്കുഞ്ഞി, അബ്​ദുസ്സമദ് കവ്വായി, ഇ.കെ. അബ്​ദുൽ വാഹിദ്, കെ.പി. അസ്​ലം, എം.കെ.പി. അബ്​ദുല്ല എന്നിവർ സംസാരിച്ചു. കാത്തിം രാമന്തളി സ്വാഗതവും സി.സി.വി. ഉസൈനാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.