കേരള പൊലീസ് മികച്ച മാതൃക -മുഖ്യമന്ത്രി

പൊലീസ് മെഡല്‍ വിതരണവും സൈബര്‍ ക്രൈം പൊലീസ് സ്​റ്റേഷൻ ഉദ്​ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു കണ്ണൂര്‍: കേരള പൊലീസ് മികച്ച മാതൃകയാണെന്നും സമാനതകള്‍ ഇല്ലാത്ത വളര്‍ച്ച നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ രക്ഷയും സമൂഹത്തി​ൻെറ നന്മയും ലക്ഷ്യം​െവച്ച് പ്രവര്‍ത്തിക്കുകയാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയിലെ സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹരായ സേനാംഗങ്ങള്‍ക്ക് മെഡല്‍ വിതരണവും സൈബര്‍ ക്രൈം പൊലീസ് സ്​റ്റേഷന്‍ ഉദ്​ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചടങ്ങുകള്‍ നടത്തിയത്. ചടങ്ങി​ൻെറ ജില്ലതല പരിപാടികള്‍ കണ്ണൂര്‍ പൊലീസ് സഭാ ഹാളില്‍ നടന്നു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര മെഡല്‍ വിതരണവും സൈബര്‍ ക്രൈം പൊലീസ് സ്​റ്റേഷന്‍ ഉദ്​ഘാടനവും നിർവഹിച്ചു. അഡീഷനൽ എസ്​.പി പ്രജീഷ് തോട്ടത്തില്‍, കണ്ണൂര്‍ ഡിവൈ.എസ്​.പി പി.പി. സദാനന്ദന്‍, ഇരിട്ടി ഡിവൈ.എസ്​.പി സജേഷ് വഴവളപ്പില്‍, തളിപ്പറമ്പ്​ ഡിവൈ.എസ്​.പി ടി.കെ. രത്നകുമാര്‍, തലശ്ശേരി ഡിവൈ.എസ്​.പി മൂസ വള്ളിക്കാടന്‍, ഡിവൈ.എസ്​.പി സ്​പെഷൽ ബ്രാഞ്ച്​ എ.വി. ജോണ്‍ തുടങ്ങിയവരും സന്നിഹിതരായി. മെഡലിന് അര്‍ഹരായ പൊലീസിലെ സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.