ഉദ്യാനത്തിന‌് എം. മുകുന്ദ​െൻറ പേര‌ുനൽകണം –മന്ത്രി ഇ.പി. ജയരാജൻ

ഉദ്യാനത്തിന‌് എം. മുകുന്ദ​ൻെറ പേര‌ുനൽകണം –മന്ത്രി ഇ.പി. ജയരാജൻ ന്യൂമാഹിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാർക്ക‌് തുറന്നു മാഹി: മയ്യഴിപ്പുഴയുടെ തീരത്ത‌് ജില്ല പഞ്ചായത്ത‌് നിർമിച്ച കുട്ടികളുടെയും മുതിർന്നവരുടെയും ഉദ്യാനത്തിന‌് നോവലിസ‌്റ്റ‌് എം. മുകുന്ദ​ൻെറ പേര‌ുനൽകണമെന്ന‌് മന്ത്രി ഇ.പി. ജയരാജൻ. 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിനുള്ള നിത്യസ‌്മാരകമായി പാർക്ക‌് മാറണം. ന്യൂമാഹിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാർക്ക‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ നിർദേശം സ്വാഗതാർഹമാണെന്നും എം. മുകുന്ദനുമായി സംസാരിച്ച‌് തുടർനടപടി സ്വീകരിക്കുമെന്നും ജില്ല പഞ്ചായത്ത‌് പ്രസിഡൻറ് കെ.വി. സുമേഷ‌് പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ജയപാലൻ, ടി.ടി. റംല, കെ. ശോഭ, സെക്രട്ടറി വി. ചന്ദ്രൻ, വി.കെ. സുരേഷ് ബാബു, ടി.ആർ. സുശീല, പി.പി. ഷാജിർ, അഡ്വ. മാർഗററ്റ് ജോസ്, അൻസാരി തില്ലങ്കേരി, ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ എന്നിവർ സംസാരിച്ചു. ശിൽപി കോഴിക്കോട്ടെ ബാലൻ താനൂരാന്​ ഉദ്യാനത്തി​ൻെറ രൂപകൽപന നിർവഹിച്ചത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.