ഇന്ദിര ഗാന്ധി രക്തസാക്ഷിദിനം

പാനൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ പരിപാടി കെ.പി.സി.സി അംഗം വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഹാഷിം അധ്യക്ഷതവഹിച്ചു. കെ.പി. സാജു, ടി.കെ. അശോകൻ മാസ്​റ്റർ, സന്തോഷ് കണ്ണംവെള്ളി, പി.പി. രാജൻ, സി.വി.എ. ജലീൽ, വി.കെ. ഷിബിന, ടി.ടി. രാജൻ മാസ്​റ്റർ, ശ്രീജ തൈക്കണ്ടിയിൽ, കെ.കെ. മനോജ് കുമാർ, കരുണൻ മടപ്പുര, പി. ദാസൻ എന്നിവർ പങ്കെടുത്തു. പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പാട് അരയാക്കൂലിൽ രക്തസാക്ഷിദിനം ആചരിച്ചു. അനുസ്മരണയോഗം ബ്ലോക്ക്‌ സെക്രട്ടറി കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ടി.പി. പ്രേമനാഥൻ അധ്യക്ഷതവഹിച്ചു. പുഷ്പാർച്ചനക്ക് ഇ.പി. മുരളീധരൻ, വിഷ്ണുനാരായണൻ, എം. സജീവൻ എന്നിവർ നേതൃത്വം നൽകി. കടവത്തൂർ ടൗണിൽ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. പ്രഫ. സി.എച്ച്. മൂസ, സി.എൻ. പവിത്രൻ, ഇ.കെ. പവിത്രൻ, ഇ. സജീവൻ, വിശ്വനാഥൻ, പി.ടി.കെ ശിവൻ പള്ളിക്കണ്ടി, എ.പി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.