പൊതുജന കൂട്ടായ്മയിൽ പള്ളിക്കുനിയിൽ ജനകീയ റോഡ് പെരിങ്ങത്തൂർ: കരിയാട് പള്ളിക്കുനിയിൽ പൊതുജന കൂട്ടായ്മയിൽ കെയർ റോഡിനെയും സീതിമുക്ക് റോഡിനെയും ബന്ധിപ്പിച്ച് 200 മീറ്റർ നീളത്തിൽ റോഡ് നിർമിച്ചു. പള്ളിക്കുനി വാർഡിലെ രണ്ടാമത്തെ ജനകീയ റോഡാണിത്. കഴിഞ്ഞവർഷം മൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് തയ്യുള്ളതിൽ മുക്ക് റോഡ് നിർമാണം നടത്തിയിരുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഈ റോഡിൻെറ നിർമാണവും. റോഡ് യാഥാർഥ്യമാകുന്നതോടെ പന്നക്കര ഭാഗത്തുനിന്ന് കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിലും റേഷൻ കടയിലും എളുപ്പത്തിലെത്താനാവും. റോഡ് നിർമാണത്തിന് പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ്, ടി. നസീർ, നൗഷാദ് തയ്യുള്ളതിൽ, വി.പി. നാസർ, എം.പി. ഇസ്മായിൽ, വി.പി. സമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.