ചന്ദനമരം കടത്തിയ കേസ്​ വനം വകുപ്പിന് കൈമാറി

ചന്ദനമരം കടത്തിയ കേസ്​ വനം വകുപ്പിന് കൈമാറി കേസിൽ രണ്ടുപേർകൂടി പിടിയിലാകാനുണ്ട്​തളിപ്പറമ്പ്​: പറശ്ശിനിക്കടവിൽ നിന്ന്​ ചന്ദനമരം മുറിച്ചുകടത്തിയ കേസ് വനം വകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം അറസ്​റ്റിലായ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻറ്​ പറശ്ശിനിക്കടവ് മമ്പാലയിലെ പി.എം. പ്രേംകുമാറി​ൻെറ വളപ്പിൽ നിന്നായിരുന്നു വീട്ടുകാർ ഉറങ്ങിക്കിടക്കവേ പ്രതികൾ ചന്ദനമരം മുറിച്ചുകടത്തിയത്. സംഭവത്തിൽ മട്ടന്നൂർ ശിവപുരം കരൂഞ്ഞിയിലെ കണ്ടത്തിൽ ഹൗസിൽ വിച്ചു എന്ന വി. വിജേഷ്, കൂത്തുപറമ്പ് മൂര്യാെട്ട തട്ടാപറമ്പിൽ ഹൗസിൽ സി. അനൂപ് എന്നിവരെ തളിപ്പറമ്പ് പൊലീസ് നിമിഷങ്ങൾക്കകം കാർ സഹിതം പിടികൂടിയിരുന്നു. വെള്ളിയാഴ്ച പുലർച്ച നാ​േലാടെയാണ് സംഭവം. പലതവണയായി ആൾട്ടോ കാറും ചിലരും വീടി​ൻെറ പരിസരത്ത് കറങ്ങുന്നതായി പ്രേംകുമാറി​ൻെറയും കറവക്കാര​ൻെറയും ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈ ഭാഗത്ത് രാത്രികാല പട്രോളിങ്​ നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട കാർ പൊലീസ് കസ്​റ്റഡിയിലെടുത്തതും കേസിൽ നിർണായകമായി. വിജേഷിനെയും അനൂപിനെയും ഉടൻ പിടികൂടിയെങ്കിലും ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. മട്ടന്നൂർ ശിവപുരം സ്വദേശി സുമേഷ്, പാനൂർ സ്വദേശി രമീഷ് എന്നിവരാണ് ഓടിരക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്​. അറസ്​റ്റിലായ വിജേഷിനെയും അനൂപിനെയും തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വനം വകുപ്പാണ് തുടരന്വേഷണം നടത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.